മൂന്നിലോട്ട് ജയിച്ച സമയത്താണ് ആദ്യമായി ഒരു സ്കൂൾ ടൂർ പോവുന്നത് . പത്തു രൂപയോ ആണ് ഫീസ്, ആയിടക്കാണ് സ്കൂളിന് വരുമ്പോ ഒന്ന് വീണത്, കൈ ഒടിഞ്ഞു വന്നു. കൈ ഒടിഞ്ഞ സമയത് അമ്മാവൻ കാണാൻ വന്നിരുന്നു , അന്നും പുള്ളി ആയിരുന്നു എന്റെ എല്ലാം, അതോണ്ട് ടൂർ പോവാനുള്ള പൈസ അമ്മാവൻ തന്നെ തന്നു , അമ്മാവൻ ഇപ്പോഴും ബേസ്ഡ് ആയിരുന്നു , പണിയില്ലാത്ത അമ്മാവനാണ് എനിക്ക് ടൂർ ന്റെ പൈസ തന്നത്, അതെവിടുന്നു കിട്ടിയെന്ന് മാത്രം എനിക്ക് മനസ്സിലായില്ല
ഉമ്മാക്ക് എന്നെ ടൂർ നു വിടാൻ തീരെ ഇഷ്ടമായിരുന്നില്ല , കൈ തന്നെ പ്രശ്നം . ഒടിഞ്ഞ കൈ കൊണ്ട് കടൽ കാണാൻ പോയാൽ വെള്ളം പ്ലാസ്റ്ററിൽ ആവുമെന്ന് ഉമ്മ പറഞ്ഞു , വേണേൽ ഉപ്പയോട് ചോദിക്കാനാണ് ഉമ്മ പറഞ്ഞത്, ഉപ്പയോട് അന്നും അതികം ഒന്നും ഞാൻ സംസാരിക്കാറുണ്ടായിരുന്നില്ല, എന്നും രാത്രി ഒരുപാട് വൈകി ആണ് വരാറ്,രാവിലെ നേരത്തെ തന്നെ പോവും, പിന്നെ നല്ല പരുക്കൻ സ്വഭാവവും , എന്തായാലും ഉപ്പയോട് ചോദിക്കാതെ ഒരു രക്ഷയും കാണുന്നില്ല, അതോണ്ട് ചോദിയ്ക്കാൻ തന്നെ തീരുമാനിച്ചു. രാത്രി ഒരുപാട് വൈകിയാണ് ഉപ്പ വന്നത്, ഉപ്പയോട് ഏറ്റവും സ്നേഹമുള്ള ദിവസം എല്ലാ വർഷവും നേർച്ചക്ക് കൊണ്ട് പോവുമ്പോളാണ് . അന്ന് ഒരുപാട് പൊരി ഒക്കെ മേടിച്ചു തരും, അന്ന് മാത്രം ട്ടോ . പിന്നെ പുള്ളിയെ അടുത്ത വർഷമേ എങ്ങിനെ കാണു,
രാത്രി ഒന്നും നോക്കിയില്ല വന്ന പാടെ കയറി അങ്ങ് ചോദിച്ചു , പൊയ്ക്കോ എന്നും പറഞ്ഞു. ഇനി കൈ യുടെ പ്രശ്നം ഉപ്പ മറന്നു പോയൊയുന്നു അറില്ല , എന്തായാലും ഞാൻ ഹാപ്പി ആയി, മനസ്സ് നിറയെ കടലുമായി അന്ന് സുഖമായിട്ടു ഉറങ്ങി .
റൂബി ടീച്ചർ ഉടെ പുറത്തോട്ട് അലമാരി മറിഞ്ഞതാണ് വലിയ പ്രോബ്ലം, ഞാനും നവാസും സൈനു വും കൂടി ക്ളിച്ചതാണ്, അലമാരി ടീച്ചർ യുടെ പുറത്തോട്ട് വീണ് . അത് കാരണം വീട്ടീന്ന് നല്ല അടി കിട്ടി , ഉപ്പാക്ക് ആ ദേഷ്യം മാറാൻ എന്റെ കൈ ഒന്ന് ഓടിയേണ്ടി വന്നു,
കൂട്ടായി അഴിമുഖം ആണ് ,ലൊക്കേഷൻ , കൂടെ നവാസും സൈനു വും അടുത്തടുത്ത ഇരുന്നു, ഉമ്മയുടെ വക ഒരുപാട് ഉപദേശം ഉണ്ടായിരുന്നു, ഞാൻ കടലിൽ കളിച്ചാൽ പ്ലാസ്റ്ർ എല്ലാം വെള്ളം ആയി കേടു വരും എന്നതാണ് ഉമ്മയുടെ പേടി, ജീപ്പിന്റെ മുൻ സീറ്റ് ഇത് ദണ്ഡപാണി മാഷും ബഷീർ മാഷും പിറകിൽ ഞാനും സൈനു വും നവാസും പിന്നെ സീനത് ടീച്ചർ ഉം , ജീവിതത്തിൽ ആദ്യമായി പോവുന്ന ടൂർ, എനിക്ക് ഒരു പ്രത്യേക ഫീൽ ആയിരുന്നു. കടപ്പുറത്ത ഏതോയപ്പോ തന്നെ നവാസ് ഇറങ്ങി ഓടി , കൂടെ ഞാനും , കൈ ഒന്നും നോക്കിയില്ല, പിറകെ മാഷും , ദണ്ഡപാണി മാഷ് ടൂർ നു വരുമ്പോഴും ചൂരൽ എടുത്തിട്ടുണ്ട് . കൈ നനയാൻ പറ്റാത്ത കൊണ്ട് തിരയുടെ അടുത്തോട്ട പോയില്ല, അടുത്ത എത്തിയപ്പോ തന്നെ തിരയുടെ ശബ്ദവും തണുത്ത കാറ്റും എന്നെ വല്ലാതെ അകത്തോട്ടു വലിച്ചു, എന്താ ഒരു ഭംഗി . നേർച്ചക്കു പോവുമ്പോഴും ഉമ്മയുടെ വീട്ടിൽ പെരുന്നാളിന് പോവുമ്പോഴും ഈ ഒരു ഫീൽ കിട്ടിയിട്ടുണ്ടായിരുന്നില്ല , ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്തോവരൊക്കെ കടലിൽ ഉള്ളവരും അതിൽ നീന്തുന്നവരും തോന്നിപ്പോയി, അങ്ങ് ദൂരെ നോക്കി തിരവയുടെ വരവ് കാണുമ്പോ, അത് എന്നിലേക്കാണെന്നു അറിയുമ്പോ ,.....
No comments:
Post a Comment