#habeebdarumi#
അങ്ങനെ ബ്ലോഗും ഉണ്ടാക്കി പേരും ഇട്ടു.പക്ഷെ എന്താ എഴുതി തുടങ്ങേണ്ടത് എന്നൊരു പിടുത്തവും കിട്ടുന്നില്ല {പണ്ടാരോ പറഞ്ഞ പോലെ ഉള്ള പിടുത്തവും പോയി....}. എന്തായാലും എന്തെങ്കിലുമൊക്കെ എഴുതേണ്ടേ എന്നാലോചിച്ചപ്പോഴാണ് പണ്ട് നടന്ന വളരെ രസകരമായ ഒരു സംഭവം ഓര്‍മവന്നത്{കുറച്ചു വേദനിപ്പിക്കുന്നതും അത് എന്താണെന്ന് ഞാന്‍ പിന്നെ പറയാം}. അല്ലെങ്കില്‍ വേണ്ട ഇപ്പൊ തന്നെ പറയാം.
സംഭവം നടന്നത് കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പാണ്.അന്നെനിക്കുരോ മൂന്നര നാലു വയസ്സ് കാണും.പതിവില്ലാത്ത പോലെ വീട്ടില്‍ ഒരു കല്യാണത്തിനുള്ള ആളുകള്‍ വന്നിരിക്കുന്നു.വരുന്നവരെല്ലാം എന്നെ നോക്കുകയും സ്നേഹത്തോടെ സംസാരിക്കുകയും ചെയ്തപ്പോള്‍ വീട്ടില്‍ ഒരു ഹീറോ ആയതു പോലെ എനിക്ക് തോന്നി.സമപ്രായകാരുടെ മുന്പില് ഞാന്‍ അല്‍പ്പം നെകളിപ്പോടെ തന്നെ നിന്നു{നീ ഒക്കെ ഇപ്പൊഴും ട്രൌസറും ഇട്ടു വണ്ടീം ഒരുട്ടി നടന്നോട എന്ന ഭാവത്തില്‍ (അഹംഭാവം അല്ലാണ്ടെന്താ)..}
അങ്ങനെ ബല്യ (വലിയ) സന്തോഷത്തോടെ നടക്കുമ്പോഴാണ് ഉമ്മയുടെ നീട്ടിയുള്ള വിളി.
'ഹബീ...... മ്മ്ന്റുട്ടി ബ്ടെ ബന്നാണിം...'
{ആ മ്മ്ന്റുട്ടി കൂടി ആയപ്പോ ഞമ്മലോന്നു കൂടി അങ്ങട്ട് പൊന്തി എന്ന് പറഞ്ഞപോരെ...}
'എന്തെ മ്മാ....' {ബല്യാളായ് ...}
നേരെ ഉമ്മാന്റെ അടുത്തേക്ക്
'ബടെ ബന്നാ ,ഞമ്മക്ക് കല്യാണത്തിനു പോണ്ടേ ,പുതിയ ഉടുപ്പൊക്കെ ഇട്ടിട്ട്'
എന്ന് പറഞ്ഞു ഉമ്മ പുതിയ ഡ്രസ്സ് ഒക്കെ ഇട്ടു തന്നു.
കല്യാണത്തിനാണ് പോകുന്നതെന്നറിയാം പക്ഷേങ്കില് ഞമ്മക്ക് മനസ്സിലാകാത്തത് ആരുടെ കല്യാണമാണേന്നാ.വരുന്നവരൊക്കെ പറയുന്നുണ്ട് ഇ കല്യാണത്തിന്റെ കാര്യം. എന്നെക്കാള്‍ കുറച്ചു പ്രായം കൂടുതലുള്ള മൂത്താപ്പാന്റെ മകന് ആരോടോ പറയുന്നത് കേട്ടു
'ഇന്ന് ഹബീബിന്റെ കല്യാണാ' എന്ന്.
പടച്ചോനെ ഇപ്പതന്നെ കല്യാണമോ {ഇച്ച് നാണാ}.അല്പം നാണം തോന്നിയെങ്കിലും ഇന്ന് പറയുന്ന പോലെ ഒരു ലഡു പൊട്ടാതിരുന്നില്ല.
എന്തായാലും പുതിയ ഡ്രസ്സ് ഒക്കെ ഇട്ടു എല്ലാരോടും യാത്രയൊക്കെ പറഞ്ഞ് { ഇപ്പൊ പുതിയാപ്ല ആയി,പെണ്ണ് ആരാണാവോ എന്നാ ചിന്ത }
വെളുത്ത അമ്ബാസ്സിടെര് കാറില്‍ കയറി { മുന്പില് തന്നെ ഇരുത്തി,പിന്നേം ബല്യാളായി...} കൂടെ ഉപ്പയും അമ്മാവനും കയറി ..
സത്യം പറയാല്ലോ പിന്നെ എന്താ സംഭവിച്ചെതെന്നു എനിക്കൊരോര്‍മ്മയും ഇല്ല.പിന്നെ ഓര്‍മ്മ വരുമ്പം
അരയിലൊരു മുണ്ട് കെട്ടി വീട്ടില്‍ കട്ടിലില്‍ മലര്‍ന്നു കിടക്കുകയാണ്.മുണ്ട് പൊങ്ങി നില്ക്കാന് വേണ്ടി എന്നോണം ഒരു കയറുകൊണ്ട് ഉത്തരത്തില്‍ കെട്ടിയിട്ടുമുണ്ട്.എന്താ സംഭവിച്ച്തെന്നറിയാതെ കിടക്കുമ്പോഴാണ് ഉമ്മ റൂമിലേക്ക് വന്നത് .
' മോന് എളകാതെ കിടക്ക്ട്ടാ,എളകിയാ ചോര പോരും ട്ടാ..'
{ഹള്ളാ!!... ബെജാറാ ക്കല്ലുമ്മാ }
കുറച്ചു കഴിഞ്ഞാണ് ഞാനാ സത്യം മനസ്സിലാകിയത് അത് സംഭവിച്ചിരിക്കുന്നു.അതെ അത് സംഭവിച്ചിരിക്കുന്നു എനിക്കാ സാദനം{സാദനം മാത്രമോ മാനവും പോയില്ലേ,ഇതൊരു മാതിരി കല്ല്യാണായ് പോയി} നഷ്ടപെട്ടിരിക്കുന്നു.
അത് മാത്രമോ അയല്‍വാസികളും കൊടുംബക്കാരും എന്ന് വേണ്ട ഒരു ജില്ലയിലുള്ള സ്ത്രീകള്‍ മൊത്തം വന്നിരിക്കുന്നു എന്നെ കാണാന്‍ {എന്തൊന്ന ഇത്ര കാണാള്ളത് ,ഇവിടെ വല്ല അരിയും വാരി കൊടുക്കുന്നുണ്ടോ ,എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു ,പക്ഷെ ചോദിക്കനെവിടെ സാദനം പോയില്ലേ }.
നാണം കൊണ്ട് മുഖം മറച്ചു കിടക്കുന്നതിനിടയില്‍ എന്റെ സമം പ്രായമുള്ള രംസിയുടെ വക സംശയം
'അന്റെ ....... കത്രിക കൊണ്ടാ മുറിച്ചേ ' {ഓള്ക്ക് ഇപ്പം കത്രികയാണോ വടിവാളാണോ ഉപയോഗിച്ചത് എന്നറിയാഞ്ഞിട്ടാ തിടുക്കം,ഇവിടെ ബാക്കിയുള്ലോന്റെ മാനവും പോയി സാദനവും പോയി കിടക്കാ .. }
എന്നാലും ഉമ്മ വല്ലാത്ത ചതിയാ ഞമ്മളോട് കാണിച്ചത്..കല്ല്യാണം കല്ല്യാണം എന്ന് പറഞ്ഞ് ..ഇതിപ്പോ ഒരുമാതിരി കല്ല്യാണായി പോയി. ഉമ്മ ഇപ്പഴും പറയുന്നുണ്ട്
'ഹബിനെ കൊണ്ടൊരു കല്ല്യാണം കയ്പ്പിച്ച്ചണം..' { പടച്ചോനെ വീണ്ടും മുറിക്കാനുള്ള പ്ലാന്‍ ആണോ ..ഇല്ല ഞമ്മള് ചത്താലും സമ്മതിക്കൂലാ..!! }